ബാര്‍ മുതലാളിമാർക്ക് വേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളം;മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിയ്ക്കും

single-img
12 July 2015

Closed Barകേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളത്തിന്റെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ജൂലായ് 28നു വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ഇതാവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടും.

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മദ്യനിരോധന പരിപാടിക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള ഉത്തരവാദിത്വമാണ് കേന്ദ്രത്തിനുള്ളത്. കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതിലില്ല. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഉറച്ച പിന്തുണയാണു നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.