ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ വരാന്‍ 25 വര്‍ഷമെടുക്കുമെന്നും അതുവഴി ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ച് പിടിക്കുമെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ

single-img
14 July 2015

Amit-Shahs-e102481ഭരണത്തില്‍ കയറിയഉടന്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പക്ഷേ ആ നല്ലദിനങ്ങള്‍ ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ മുന്നിലെത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

മധ്യപ്രദേശിലെ ഭോപാലില്‍ നടന്ന മഹാ ജനസമ്പര്‍ക്ക അഭിയാന്‍ ഉദ്ഘാടനം ശചയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍ പുള്ള പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുകയായിരുന്നു ഈ സര്‍ക്കാരിന്റെ ആദ്യ വെല്ലുവിളി. അതു ഒരു പരിധിവരെ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഈ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് അതിര്‍ത്തി സുരക്ഷിതമാക്കി, ശക്തമായ വിദേശ നയം രൂപവത്കരിച്ച്, സാമ്പത്തിക പുരോഗതി കൈവരിച്ച്, മെച്ചപ്പെട്ട തൊഴില്‍ നല്‍കി, ദാരിദ്ര്യനിര്‍മ്മാര്‍ജനം നടത്തി രാജ്യെത്ത വികസനത്തിലേക്ക് നയിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെ 25 വര്‍ഷംകൊണ്ട് ലോകത്തെ ഒന്നാം ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും അതിനായി എല്ലാ തലങ്ങളിലും ബി.ജെ.പി ജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.