ആന്ധ്രാപ്രദേശിൽ പുഷ്കരം ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 27 പേർ മരിച്ചു

single-img
14 July 2015

downloadആന്ധ്രാപ്രദേശിൽ പുഷ്കരം ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 27 പേർ മരിച്ചു.ഇതില്‍ ഏറെയും സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുംഭമേളയ്ക്കു സമാനമായ ഉത്സവമാണ് ഗോദാവരി നദീതീരത്തു നടക്കുന്ന ഗോദാവരി പുഷ്‌കരം മേള. ഇത്തവണത്തേത് 144 വര്‍ഷത്തിനുശേഷം നടക്കുന്ന മഹാ ഗോദാവരി പുഷ്‌കരം ചടങ്ങായിരുന്നു. ആന്ധ്രാ വിഭജനത്തിനുശേഷം നടക്കുന്ന ആദ്യ ഗോദാവരി പുഷ്‌കരം ചടങ്ങായതിനാല്‍ ആന്ധ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവിട്ട് ആര്‍ഭാടമായാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. രക്ഷാപ്രവ‌ർത്തനം തുടരുകയാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവ സ്ഥലം സന്ദർശിച്ചു.