വെടിനിർത്തൽ കരാർ ലംഘിച്ചാൽ പാകിസ്ഥാന് അനുയോജ്യമായ മറുപടി നൽകും: കേന്ദ്ര ആഭ്യന്തരമന്ത്രി

single-img
14 July 2015

download (1)വെടിനിർത്തൽ കരാർ ലംഘിച്ചാൽ പാകിസ്ഥാന് അനുയോജ്യമായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കാശ്മീർ വിഷയം ചർച്ച ചെയ്യാതെ ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറല്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സാർടാജ് അസീസ് പറഞ്ഞതിന്റെ പിന്നാലെ ആണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീർ ഒരു തർക്കത്തിലുള്ള പ്രദേശമല്ലെന്നും അത് ഇന്ത്യയുടെ ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു .