വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു

single-img
15 July 2015

fabiya-basheerകോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.  ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.1958 ഡിസംബര്‍ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീര്‍ ജീവിതസഖിയാക്കിയത്.

40 വര്‍ഷം മലയാള കഥയുടെ സുല്‍ത്താനൊപ്പം ജീവിച്ചു. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍. 1994 ജൂലൈ അഞ്ചിനാണ് വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചത്.