തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക്‌ ഓണ്‍ലൈന്‍ വോട്ടവകാശം അനുവദിക്കും

single-img
15 July 2015

downloadതദ്ദേശസ്വയംഭരണ തിര‍ഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം അനുവദിക്കാമെന്നു മന്ത്രിസഭായോഗ തീരുമാനം .ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‌ ശിപാര്‍ശ സമര്‍പ്പിക്കും. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും പ്രവാസികള്‍ക്ക് വോട്ടവകാശം അംഗീകരിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു.