അരുണാചൽ പ്രദേശിൽ ഐ.എ.എസ് ഓഫീസർ സ‌ഞ്ചരിച്ചിരുന്ന പവൻഹാൻസ് ഹെലികോപ്ടർ കാണാതായി

single-img
4 August 2015

download (4)അരുണാചൽ പ്രദേശിൽ ഐ.എ.എസ് ഓഫീസർ സ‌ഞ്ചരിച്ചിരുന്ന പവൻഹാൻസ് ഹെലികോപ്ടർ കാണാതായി. ആസാമിലെ ദിബ്രൂഗഡിൽ നിന്ന് ഖോസയിലേക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥൻ.തീവ്രവാദ സ്വാധീന മേഖലയായ തിരാപിൽ വച്ചാണ് കോപ്ടർ കാണാതായത് .

രാവിലെ പതിനൊന്നു മണിയോടെയാണ് ഹെലികോപ്ടറിന് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായതും റഡാറിൽ നിന്ന് അപ്രത്യക്ഷമായതും. ഐ.എ.എസ് ഓഫീസറെ കൂടാതെ പൈലറ്റും നാവിഗേറ്ററുമാണ് കോപ്ടറിലുണ്ടായിരുന്നത്. അതേസമയം വിമാനം കണ്ടെത്താൻ അസാം റൈഫിൾസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളും തിരച്ചലിൽ പങ്കെടുക്കുന്നു.