സ്വത്ത് തര്‍ക്കത്തിനൊപ്പം മരുമകൾക്ക് ഉറച്ച സീറ്റെന്ന ഉപാധിയുമായി ഗൗരിയമ്മ;ജെഎസ്എസ് സിപിഐഎം ലയനം വൈകിയേക്കും

single-img
5 August 2015

gauriyammaജെ.എസ്.എസ് സിപി.ഐ.എം ലയനത്തിന് തടസ്സ്മായി ഗൗരിയമ്മയുടെ ഉപാധിയും സ്വത്ത് തർക്കവും.തന്റെ സഹോദരീ പുത്രി പ്രൊഫ. ബീനാകുമാരിക്ക് വിജയം ഉറപ്പുള്ള നിയോജക മണ്ഡലം മത്സരിക്കാന്‍ നല്‍കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്യുക എന്ന ഉപാധി ഗൗരിയമ്മ സിപിഎം നേതൃത്വത്തിനു മുന്നിൽ വെച്ചിട്ടുണ്ട്.ഇക്കാര്യം സിപിഎം സമ്മതിച്ചിട്ടുണ്ട്

ആലപ്പുഴ ജില്ലയിലെ കായംകുളമോ തിരുവനന്തപുരം ജില്ലയിലെ നേമമോ വേണമെന്നാണ് ഗൗരിയമ്മയുടെ ആവശ്യം. എന്നാൽ സീറ്റിന്റെ കാര്യത്തിൽ സിപിഎം ഉറപ്പൊന്നും ഗൗരിയമ്മയ്ക്ക് നൽകിയില്ല.

അതേസമയം സ്വത്ത് തര്‍ക്കം ജെഎസ്എസ് സിപിഐഎം ലയനത്തിനു കീറാമുട്ടി ആയിരിക്കുകയാണു.സിപിഎമ്മിലേക്ക് 21 വര്‍ഷത്തിനു ശേഷം തിരിച്ചുപോകുന്ന കെ ആര്‍ ഗൗരിയമ്മ പേരില്‍ കോടികളുടെ സ്വത്തുക്കളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജെഎസ്എസ് ഓഫീസുകളുടെ ഭൂമികള്‍ വാങ്ങിയിരിക്കുന്നത് ജെഎസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഗൗരിയമ്മയുടെ പേരിലാണ്. ഗൗരിയമ്മയുടെ പേരിലാണു ജെഎസ്എസിന്റെ സ്വത്തു വാങ്ങിയതെങ്കിലും അതെല്ലാം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നാണു ജെ എസ് എസുകാർ ചൂണ്ടിക്കാട്ടുന്നത്.

സിപിഎം ലയനത്തോടെ സ്വത്തുക്കളുടെ അവകാശം ഗൗരിയമ്മയ്ക്ക് നഷ്ടമാകും എന്ന ആശങ്ക കൊണ്ടാണു ലയനം വൈകിപ്പിക്കുന്നത് എന്നാണു സൂചന