മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി.

single-img
6 August 2015

Mullaperiyar-Dam1[1]മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ തള്ളി.കേസ് സുപ്രിം കോടതിയില്‍ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വിദഗ്ദ സമിതിയുടെ ശിപാര്‍ശ കേന്ദ്രം സംസ്ഥാനത്തെ രേഖാമൂലം അറിയിച്ചു.

മുല്ലപ്പെരിയാറിലെ നിലവിലെ അണക്കെട്ടില്‍ നിന്ന് 336 മീറ്റര്‍ മാറിയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരുന്നത്.നേരത്തെ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിന് മുല്ലപ്പെരിയാറില്‍ പാരിസ്ഥികാഘാത പഠനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അണക്കെട്ടിനുളള അനുമതി നല്‍കരുതെന്ന തമിഴ്‌നാടിന്റെ ആവശ്യമാണ് കേന്ദ്ര നിലപാടോടെ വിജയിച്ചത്