ജമ്മു കാശ്മീരിൽ പിടിയിലായ തീവ്രവാദി പാകിസ്ഥാൻ പൗരനല്ലെന്ന് പാക് അധികൃതർ

single-img
6 August 2015

NAVED_UDHAMPUR_PTIജമ്മു കാശ്മീരിലെ ഉധംപൂരിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ തീവ്രവാദി മുഹമ്മദ് നവേദ് തങ്ങളുടെ റെക്കോർഡുകൾ പ്രകാരം പാകിസ്ഥാനിലെ പൗരനല്ലെന്ന് പാക് അധികൃതർ .പാകിസ്താന്റെ നാഷണല്‍ ഡേറ്റാബെയ്‌സ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍.എ.ഡി.ആര്‍.എ) അധികൃതരെ ഉദ്ധരിച്ച് പാകിസ്താനി വെബ്‌സൈറ്റായ ‘ദുനിയ ന്യൂസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 
ഇന്ത്യ പുറത്തുവിട്ട തീവ്രവാദിയുടെ ഫോട്ടോയ്ക്ക് ഒരു പാകിസ്ഥാൻ പൗരനുമായും സാമ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.ഉസ്മാനും മറ്റൊരു തീവ്രവാദിയും ചേര്‍ന്ന് ബുധനാഴ്ചയാണ് ഉധംപൂരില്‍ ബി.എസ്.എഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരാക്രമണം നടത്തിയത്. രണ്ട് സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദികളില്‍ ഒരാളെ സൈന്യം വധിച്ചു. തുടര്‍ന്ന് രക്ഷപെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് ഉസ്മാന്‍ പിടിയിലായത്.