യോജിക്കാവുന്ന മേഖലകളിൽ ഇടതുപക്ഷം കോൺഗ്രസുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

single-img
7 August 2015

Oommen-Chandy_3ഇടതുപാർട്ടികളുടെ അന്ധമായ കോൺഗ്രസ് വിരോധം വർഗീയതയ്‌ക്കെതിരായ അവരുടെ നിലപാടിനെ ദുർബലമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യോജിക്കാവുന്ന മേഖലകളിൽ ഇടതുപക്ഷം കോൺഗ്രസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷ കക്ഷികൾക്ക് അവരുടെതായ ഇടമുണ്ട്. ഈ പ്രധാന്യം അവർ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി