ബിജെപിയുമായി ഒരു ചര്‍ച്ചക്കും എസ്എന്‍ഡിപി ശ്രമിച്ചിട്ടില്ല;ഇടത് പക്ഷവുമായി ചര്‍ച്ചക്ക് തയാർ:തുഷാര്‍ വെള്ളാപ്പള്ളി

single-img
8 August 2015

velബിജെപിയുമായി ഒരു ചര്‍ച്ചക്കും എസ്എന്‍ഡിപി ശ്രമിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇടത് പക്ഷവുമായി ചര്‍ച്ചക്ക് തയാറാണ്.ബിജെപിയുടെ നാലിരട്ടി അംഗസഖ്യയുള്ള പ്രസ്ഥാനമാണ് എസ്എന്‍ഡിപി. സാമുദായിക സംഘടനാ കാര്യങ്ങള്‍ ചെയാന്‍ മഠത്തിനെയല്ല എസ്എന്‍ഡിപിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.എസ്എന്‍ഡിപി യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്നാലെ പോയിട്ടില്ല .വോട്ട് നേടി അധികാരത്തില്‍ കയറിയവര്‍ യോഗത്തിന്റെയോ സമുദായത്തിന്റെയോ താല്‍പ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.