സി.പി.എമ്മിനും പിബി അംഗം പിണറായി വിജയനുമെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം

single-img
9 August 2015

velസി.പി.എമ്മിനും പിബി അംഗം പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം. ഇടത് തൊഴുത്തില്‍ ഇത്രയുംകാലം പട്ടിണികിടന്ന ഈഴവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് നേതാക്കള്‍ ചിന്തിക്കണം. യോഗത്തെ ബി.ജെ.പിയുടെ തൊഴുത്തില്‍ കെട്ടാന്‍ ശ്രേമം നടക്കുന്നു.സി.പി.എമ്മിന്‍െറ ഭീഷണി കണ്ട് ഭയക്കുന്നവരല്ല എസ്.എന്‍.ഡി.പി എന്നും കേരളാകൗമുദി ദിനപത്രത്തില്‍ ‘രാഷ്ട്രീയ ജന്മിമാരുടെ വിലപം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ തുഷാര്‍ പറഞ്ഞു.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയോട് ചര്‍ച്ച നടത്തരുതെന്ന് പറയാന്‍ ഇടത് – വലത് മുന്നണികള്‍ക്ക് എന്ത് ധാര്‍മികത. അരമനകളും പള്ളികളും മര്‍ക്കസുകളും കയറി നിരങ്ങുന്ന വിപ്ലവ പാര്‍ട്ടി നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമാണ് അയിത്തം. സി.പി.എം കഴിഞ്ഞ കാലങ്ങളില്‍ പാവപ്പെട്ടവരോടും പിന്നാക്കകാരോടും ആഭിമുഖ്യം പുലര്‍ത്തിയ പാര്‍ട്ടിയാണ്. ഭൂപരിഷ്കരണം അടക്കമുള്ള വിഷയങ്ങളില്‍ അതിന്‍െറ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് കോര്‍പറേറ്റുകളുടെ പാര്‍ട്ടിയായി സി.പി.എം മാറുന്നതാണ് കണ്ടത്.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലായിരുന്നു എന്നും തുഷാര്‍ പറഞ്ഞു.