എസ്.എൻ.ഡി.പി യോഗത്തെ നിയന്ത്രിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും വരേണ്ട : യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

single-img
9 August 2015

vellappally22_2എസ്.എൻ.ഡി.പി യോഗത്തെ നിയന്ത്രിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും വരേണ്ടെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്.എൻ.ഡി.പിയുടെ വാർഷിക പൊതുയോഗം കൊല്ലം ശ്രീനാരായണ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. അധികാരത്തിൽ ഇരിക്കുന്നവരോട് അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ എസ്.എൻ.ഡി.പി മടിക്കാറില്ല. അതിനുവേണ്ടി തന്നെയാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ കണ്ടത്. പിന്നാക്ക സംരക്ഷണം പറയുന്ന സി.പി.എമ്മിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പിയെ വിരട്ടി കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.