നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
9 August 2015

narendra-modi5_apനിയമസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വര്‍ഷത്തെ കാടത്തഭരണത്തില്‍നിന്ന് ബിഹാറിനെ രക്ഷിക്കാന്‍ ബിജെപിക്കു മാത്രമേ കഴിയൂ. ബിഹാറിൽ മാറ്റങ്ങളുണ്ടാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. നല്ലൊരു സർക്കാരിനെ തിരഞ്ഞെടുക്കണമെന്നു പറയാനാണ് താനിവിടെ വന്നിട്ടുള്ളത് എന്നും പ്രധാന മന്ത്രി പറഞ്ഞു.

 
ഇന്ത്യയുടെ വളർച്ചയിൽ ബിഹാർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഓരോ കോണിലും ഇവിടത്തുകാരനായ ഒരു ഐഎഎസ് ഓഫിസറെ നമുക്കു കാണാൻ കഴിയും. ഗയയുടെ വികസനത്തിനായി ബിഹാറിലെ സർക്കാർ ഒന്നും തന്നെ ചെയ്തില്ല. ഈ സർക്കാർ ബിഹാറിന്റെ സാംസ്കാരിക പാരമ്പര്യത്തെ നശിപ്പിച്ചുവെന്നും മോദി പറഞ്ഞു.യുവാക്കളുടെ ഭാവിയിൽ മാറ്റം വരണമെങ്കിൽ വിദ്യാഭ്യാസസമ്പ്രദായത്തിൽ മാറ്റം വരണം. യുവാക്കളുടെ കഴിവ് പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള വിദ്യാഭ്യാസമായിരിക്കണം അവർക്കു നൽകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.