ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്കാ ലാംബയ്ക്കുനേരെ ആക്രമണം;തലയ്ക്ക് പരിക്കേറ്റു

single-img
9 August 2015

alka-lamba_647_080915095809മയക്കുമരുന്നിന് എതിരായ പ്രചാരണ പ്രവര്‍ത്തനത്തിനിടെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്കാ ലാംബയ്ക്കുനേരെ ന്യൂഡല്‍ഹിയില്‍ ആക്രമണം. ആക്രമണമുണ്ടായതിൽ അവരുടെ തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വടക്കൻ ഡൽഹിയിലെ കാഷിമേറെ ഗേറ്റിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആയിരുന്നു  അജ്ഞാതനായ ഒരാൾ ആക്രമണം നടത്തിയത്. മുഖം ബ്ളാങ്കറ്റ് കൊണ്ട് മറച്ചെത്തിയ ആൾ അൽക്കയ്ക്കു നേരെ കല്ലെറിയുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത അക്രമിയെ ചോദ്യംചെയ്ത് വരികയാണ്. എ.എ.പി നടത്തുന്ന മയക്ക് വിരുദ്ധ ക്യാന്പ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൽക്കയ്ക്കു നേരെയുള്ള ആക്രമണമെന്ന് അശുതോഷ് ആരോപിച്ചു.ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ എം.എല്‍.എയാണ് അല്‍ക്ക ലാംബ.