അബുദാബിയില്‍ റിഗ്ഗില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി

single-img
10 August 2015

abudhabiഅബുദാബി: അബുദാബിയിലെ റിഗ്ഗില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. സിജോ ജോസ് ഫയല്‍ ചെയ്ത നഷ്ട പരിഹാര കേസില്‍ അബുദാബി സിവില്‍ കോടതി ഒരു കോടി പത്തു ലക്ഷം രൂപ നല്‍കാന്‍ വിധിച്ചത്.

പെട്രോള്‍ ഉത്പാദന മേഘലയായ റിഗ്ഗില്‍ വെച്ചുണ്ടായ അപകടത്തില്‍ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോ ജോസിനെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി. ആദ്യം വേന്റിലെറ്ററിലും തുടര്‍ന്ന് നടന്ന സര്‍ജറികളിലുമായി സിജോ ജോസിനെ അപകടാവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

പരിക്കിന്റെ ഗുരുതരാവസ്ഥയും, സിജയോയുടെ ഭാവി കാര്യങ്ങളും പരിഗണിച്ചാണ് അബുദാബി പ്രാഥമിക കോടതിയുടെ വിധി.