എസ്‌.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പ്:വെള്ളാപ്പള്ളി നടേശൻ പാനലിനു വന്‍ ജയം

single-img
10 August 2015

vellappally22_2എസ്‌.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിനു വന്‍ ജയം. യോഗം പ്രസിഡന്റായി ഡോ.എം.എൻ.സോമനും ദേവസ്വം സെക്രട്ടറിയായി അരയാക്കണ്ടി സന്തോഷും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തുഷാർ വെള്ളാപ്പള്ളി നേരത്തെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു മത്സരിച്ച ഡോ. എം.എന്‍. സോമന്‍ 8892 വോട്ട്‌ നേടി വിജയിച്ചു. വെള്ളാപ്പള്ളി നടേശന്‌ 8946 വോട്ടാണു ലഭിച്ചത്‌. ഇന്നലെ രാവിലെ 10 ന് എസ്.എൻ കോളേജിലെ ആർ.ശങ്കർ സ്മാരക ആഡിറ്റോറിയത്തിൽ ആരംഭിച്ച പൊതുയോഗം 11 മണിയോടെ തിരഞ്ഞെടുപ്പ് നടപടികൾക്കായി നിറുത്തിവച്ചു. വൈകിട്ട് 5 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ തുടങ്ങി. രാത്രി ഒൻപതരയോടെ പൂർത്തിയായി. തുടർന്ന് വീണ്ടും ചേർന്ന പൊതുയോഗത്തിൽ റിട്ടേണിങ് ഒാഫീസർ ഹൈക്കോടതി അഭിഭാഷകൻ അഡ്വ: ആർ.കൃഷ്ണരാജാണ് ഫലപ്രഖ്യാപനം നടത്തിയത്.