പ്രൊഫഷണലുകളുടെ ഇഷ്ട രാജ്യം യുഎഇ എന്ന് ‘ലിങ്ക്ഡ്ഇന്‍’ സര്‍വെ

single-img
12 August 2015

uaeദുബൈ: പ്രൊഫഷണലുകളുടെ ഇഷ്ട രാജ്യം യുഎഇ ആണെന്ന് സര്‍വെ. ഇന്റര്‍നെറ്റില്‍ പ്രൊഫഷണലുകളുടെ സംഗമവേദിയായ ‘ലിങ്ക്ഡ്ഇന്‍’ നടത്തിയ സര്‍വേയിലാണ് രണ്ടാംതവണയും യുഎഇ വിദേശികളുടെ ഇഷ്ടരാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തേക്ക് ഏറ്റവുമധികം പ്രൊഫഷണലുകള്‍ എത്തുന്നത് ഇന്ത്യയില്‍നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിങ്ക്ഡ്ഇന്നില്‍ അംഗങ്ങളായ 38 കോടി ഉപയോക്താക്കളെയും ഉള്‍പ്പെടുത്തിയാണ് പഠനംനടത്തിയത്. 2014 ജനവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള പഠനകാലയളവില്‍ ഓരോ അംഗത്തിന്റെയും പ്രൊഫൈലില്‍ കാണിക്കുന്ന മാറ്റം പരിശോധനയ്ക്ക് വിധേയമാക്കിയാണ് വിദേശികളുടെ ഇഷ്ടരാജ്യം കണ്ടെത്തിയത്. കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളെ കടത്തിവെട്ടിയാണ് യു.എ.ഇ. ഒന്നാമതെത്തിയത്. അതെസമയം ഇതുകൊണ്ട് പ്രതിഭകളെനഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ളത് ഇന്ത്യയാണ്.

യുഎഇയിലെ പ്രൊഫഷണല്‍ തൊഴില്‍മേഖലയില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം 28 ശതമാനമാണ്. ഇംഗ്ലണ്ട്, പാകിസ്താന്‍, അമേരിക്ക, ഖത്തര്‍ എന്നിവയില്‍ നിന്നുള്ളവരാണ് യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടംപിടിച്ച മറ്റുരാജ്യങ്ങള്‍.

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ധനകാര്യസേവനങ്ങള്‍, ഇന്‍ഷുറന്‍സ്, സോഫ്റ്റ് വെയര്‍, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലാണ് പ്രധാനമായും പ്രൊഫഷണലുകള്‍ യു.എ.ഇ.യില്‍ തൊഴില്‍തേടുന്നത്. ആഗോളതലത്തില്‍ ഏറ്റവുമധികം പ്രതിഭകള്‍ ചേക്കേറുന്ന മറ്റു രാജ്യങ്ങള്‍ സ്വിറ്റ്‌സര്‍ലണ്ടും സൗദി അറേബ്യയും സിംഗപ്പുരുമാണ്.