കൂറുമാറ്റനിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍

single-img
17 September 2015

PC-George1_14_0കൂറുമാറ്റനിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാകോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍.കേരളാ കോൺഗ്രസിന്റെ പരാതിക്കെതിരായി ജോർജ് ഉന്നയിച്ച തടസവാദങ്ങൾ തള്ളിയതായും സ്പീക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരാതിക്കാരനായ ചിഫ് വിപ് തോമസ് ഉണ്യാടനും പി.സി ജോര്‍ജും അഭിഭാഷകരെ വെച്ചാണ് സ്പീക്കര്‍ക്ക് മുന്നില്‍ വാദങ്ങള്‍ അവതരിപ്പിച്ചത്.

പരാതിയുമായി ബന്ധപ്പെട്ട് ജോർജിന് കൂടുതൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 23ന് വൈകിട്ട് നാലു മണിക്ക് മുന്പ് ആക്ഷേപങ്ങൾ ഫയൽ ചെയ്യാനും സ്പീക്കർ ജോർജിനോട് നിർദ്ദേശിച്ചു. 26ന് ഇരുകക്ഷികളും നിയമസഭയിലെ 610ആം നമ്പർ മുറിയിൽ തെളിവെടുപ്പിന് ഹാജരാവാനും ശക്തൻ നിർദ്ദേശിച്ചു.അതേസമയം, തന്റെ വാദങ്ങൾ തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജ് പറഞ്ഞു.