സൗദി അറേബ്യയില്‍ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ മെയില്‍ നഴ്‌സുമാര്‍ മരിച്ചു

single-img
18 September 2015

Saudi_Arabia_attackറിയാദ്: സൗദി അറേബ്യയില്‍ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ മെയില്‍ നഴ്‌സുമാര്‍ മരിച്ചു. ജിസാനു സമീപം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മെയില്‍ നഴ്‌സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു നേരെയാണ് ഷെല്ലാക്രമണം ഉണ്ടായത്. മലയാളികള്‍ അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. മലയാളികള്‍ക്കു പുറമേ മൂന്ന് ബിഹാര്‍ സ്വദേശികളും മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ എറണാകുളം ജില്ലക്കാരനായ ഫറൂഖാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 9.10നാണു ആക്രമണമുണ്ടായത്. ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ നിന്നും വിക്ഷേപിച്ച ഷെല്ലാണു ഹോസ്റ്റലിനു മുകളില്‍ പതിച്ചത്. ഹോസ്റ്റല്‍ കെട്ടിടം പകുതിയോളം തകര്‍ന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായാണു ഷെല്ലു പതിച്ചത്. മൃതദേഹങ്ങളും പരിക്കേറ്റവരെയും സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.