‘ഐസിസ് തീവ്രവാദിയുടെ ഭാര്യയായി ജീവിക്കുക എളുപ്പമല്ല ‘, വെളിപ്പെടുത്തലുമായി തീവ്രവാദിയുടെ ഭാര്യ

single-img
18 September 2015

isis-640x480ബെയ്‌റൂത്ത്:  ഐസിസ് തീവ്രവാദിയുടെ ഭാര്യയായി ജീവിക്കുക എളുപ്പമല്ലെന്ന വെളിപ്പെടുത്തലുമായി തീവ്രവാദിയുടെ ഭാര്യ. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പുറത്തുവിട്ടത്. ഐസിസ് തീവ്രവാദിയുടെ ഭാര്യ എളുപ്പം ലഗേജുകള്‍ പാക്ക് ചെയ്യാന്‍ പറ്റുന്നവരായിരിക്കണം. കാരണം ഓരോ ആക്രമണത്തിനുശേഷവും ഐ.എസ് ഭീകരര്‍ താമസസ്ഥലം മാറിക്കൊണ്ടിരിക്കും.

എളുപ്പത്തില്‍ പാചകം ചെയ്യാനും, വസ്ത്രം തുന്നാനും പ്രഥമശുശ്രൂഷകള്‍ നല്‍കാനും ടെന്റുകള്‍ കെട്ടാനും അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമെ ഐസിസ് ഭീകരന്റെ ഭാര്യയായി ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും സ്ത്രീ ട്വിറ്ററില്‍ കുറിച്ചു. ‘മമി ബുഗീസ്’ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീയാണ് അനുഭവം വെളുപ്പെടുത്തിയത്.

തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഒരിക്കല്‍ ബോംബ് ആക്രമണം നടന്നു. ഗ്രാമം മുഴുവനായും തകര്‍ന്നു. ആക്രമണം നടക്കുന്നതിനു കുറച്ചു നിമിഷങ്ങള്‍ക്കു മുമ്പാണ് തങ്ങള്‍ അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും സ്ത്രീക പറഞ്ഞു.