വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഗണിതം, ശാസ്ത്രം, കല എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഐ.എസ് തീവ്രവാദികള്‍ അഗ്‌നിക്കിരയാക്കുന്നു

single-img
19 September 2015

mathsമൊസൂള്‍: ഐസിസ് തീവ്രവാദികള്‍ ഇറാഖിലും സിറിയയിലും അഗ്നിക്കിരയാക്കിയ അനിസ്‌ളാമിക പുസ്‌തകളുടെ കൂട്ടാത്തില്‍ ഗണിതത്തിന്റേയും ശാസ്‌ത്രത്തിന്റേയും  പുസ്തകങ്ങളും. ഇറാഖി നഗരമായ മൊസൂളില്‍ അനിസ്‌ളാമിക പുസ്‌തകങ്ങള്‍ അഗ്നിക്കിരയാക്കിയ ഐഎസ്‌ തീവ്രവാദികള്‍ ഇസ്‌ളാമികമല്ലാത്ത പുസ്‌തകങ്ങള്‍ വീടുകളിലും ഓഫീസുകളിലും സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്‌.

അല്‍ ജദിദ മേഖലയിലെ നഗരത്തിലെ താമസസ്‌ഥലങ്ങള്‍ ഓഫീസുകള്‍ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ശാസ്‌ത്രം, കല, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പുസ്‌തകങ്ങള്‍ അഗ്നിക്കിരയാക്കിയത്.  സംഘടന മുന്നോട്ട്‌ വെയ്‌ക്കുന്ന ഇസ്‌ളാമിക ആശയങ്ങളോട്‌ താര്‍ക്കികമായ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നത്‌ തടയുക എന്നതാണ്‌ ഇതിലൂടെ സംഘടന ലക്ഷ്യം വെയ്‌ക്കുന്നത്‌.

ശാസ്‌ത്രീയ ചിന്തകളെ ശക്‌തമായി എതിര്‍ക്കുന്നതായി ഷരിയാ നിയമങ്ങളില്‍ ഐസിസ്‌ അടുത്തകാലത്ത്‌ വ്യക്‌തമാക്കിയിരുന്നു. ഇതിനൊപ്പം സ്‌കൂള്‍ പാഠ്യ പദ്ധതികളില്‍ നിന്നും ഗണിതം, ശാസ്‌ത്രം, മറ്റു വിഷയങ്ങള്‍ എന്നിവയെല്ലാം നീക്കിയിട്ടുണ്ട്‌. പ്രവാചകനുമായി ബന്ധപ്പെട്ട വിഷയങ്ങളും അറിവുകളുമേ പഠിപ്പിക്കാവു എന്ന്‌ ടീച്ചര്‍മാര്‍ക്കും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 8000 അപൂര്‍വ്വ പുസ്‌തകങ്ങള്‍ അടങ്ങിയ മൊസൂളിലെ ചരിത്ര ഗ്രന്ഥശാല ഫെബ്രുവരിയില്‍ തീവ്രവാദി സംഘടന തകര്‍ത്തിരുന്നു.