മറന്നു തുടങ്ങിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറവിരോഗ മരുന്ന് തപാലില്‍ അയച്ചു

single-img
20 September 2015

modi-yoga-ap

മറന്നുതുടങ്ങിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വക മറവിരോഗ മരുന്ന്. രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രമുള്ള തപാല്‍ സ്റ്റാംപുകള്‍ നിര്‍ത്തലാക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ചും നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിക്കാനുമായാണ് യൂത്ത് കോണ്‍ഗ്രസ് മോദിക്ക് മറവിരോഗ മരുന്ന് അയച്ചത്.

മലപ്പുറം നഗരത്തില്‍ പ്രകടനം നടത്തിയ ശേഷം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി മലപ്പുറം പോസ്റ്റ് ഓഫിസിലെ തപാല്‍പെട്ടിയില്‍ മരുന്ന് നിക്ഷേപിക്കുകയായിരുന്നു. രാജ്യത്തിന്റെ വികസന ചരിത്രം മറന്നുതുടങ്ങുന്ന പ്രധാനമന്ത്രിക്ക് മരുന്നു നല്‍കി തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.