നേതാജിയുടെ 50 കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം കൂടിക്കാഴ്ച നടത്തും

single-img
20 September 2015

modi_mannkibaat_address_air_650

ഇന്ത്യ ചരിത്രത്തില്‍ പകരംവെയ്ക്കാനില്ലാത്ത നേതാവാണ് നേതാജിയെന്നും നേതാജിയുടെ 50 കുടുംബാഗംങ്ങളുമായി ഒക്ടോബറില്‍ കൂടിക്കാഴ്ചനടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടുവെന്നും വിവിധ ഭാഗങ്ങളിലുള്ള 50 ബന്ധുക്കളെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരമ്പരയായ മന്‍ കി ബാത്തിന്റെ 12മത് എഡിഷനിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്.

ജനങ്ങളുടെ ശക്തി ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇതുവഴി നിരവധികാര്യങ്ങള്‍ നിങ്ങളില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. കത്തുകളിലൂടെയും മറ്റും നിരവധി ആളുകളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ സാധിച്ചു. അദ്ദേഹം പറഞ്ഞു.