വിഴിഞ്ഞം തുറമുഖ പദ്ധതിയെ വിമർശിച്ച് ഇ.ശ്രീധരൻ രംഗത്ത്

single-img
22 September 2015

sreedharanaskmeanyവിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന്  ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. വല്ലാർപാടത്തിന്റെ ഗതി തന്നെയാവും വിഴിഞ്ഞത്തിനും. നിലവിലെ തുറമുഖങ്ങളിലെ സൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ മന്ത്രിമാർക്ക് നാടമുറിക്കാനേ സമയമുള്ളൂ എന്നും വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ സമയമില്ലെന്നും ശ്രീധരൻ പറഞ്ഞു .