പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു

single-img
23 September 2015

modi_mannkibaat_address_air_650ഐക്യരാഷ്ട്രസഭ യോഗത്തില്‍ പങ്കെടുക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു.
ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ സുരക്ഷാ കൗണ്‍സിലിലെ പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മോദി പ്രസംഗത്തില്‍ ഉന്നയിച്ചേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി (സിസിഎസ്) യുഎസുമായി കോടികളുടെ ഡോളറിന്റെ ഹെലികോപ്റ്റര്‍ കരാറിന് അനുമതി നല്‍കിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സിലിക്കണ്‍ വാലിയിലും, ഫേസ് ബുക്കിന്റെ ആസ്ഥാനത്തും മോദി സന്ദര്‍ശനം നടത്തും.