ബാഗ്ദാദിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു

single-img
4 October 2015

bagdadബാഗ്ദാദ്: ബാഗ്ദാദില്‍ രണ്ടിടത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു.

പ്രശസ്ത ഷിയാ തീര്‍ഥാടന കേന്ദ്രമായ ഖാദിമിയയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. തിരക്കേറിയ അഡന്‍ സ്‌ക്വയറിലായിരുന്നു ആദ്യ സ്‌ഫോടനം. ഏറെ കഴിയാതെ ഇവിടെ നിന്ന് 50 മീറ്റര്‍ അകലെയായിരുന്നു അടുത്ത സ്‌ഫോടനം.