ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

single-img
5 October 2015

nobelprizemedസ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. വില്ല്യം.സി.കാംമ്പെല്‍, സതോഷി ഒമൂറ, യോയോ ടൂ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. വിരകള്‍ക്കെതിരായ പുതിയ തെറാപ്പി വികസിപ്പിച്ചതിനാണ് ഐറിഷുകാരനായ വില്ല്യം.സി.കാംമ്പെലും ജപ്പാന്‍കാരനായ സതോഷി ഒമൂറയും നേട്ടത്തിനര്‍ഹരായത്.  മലമ്പനി ചികിത്സാ രംഗത്തെ സംഭാവനക്കാണ് ചൈനീസുകാരനായ യോയോ ടൂവിന് പുരസ്‌കാരം ലഭിച്ചത്.