ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ തകർന്നടിഞ്ഞു

single-img
5 October 2015

south-africa-brilliant-cuttackദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ തകർന്നടിഞ്ഞു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. നാല് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കണ്ടത്. രോഹിത് ശർമ്മയും സുരേഷ് റെയ്നയും ചേർന്നെടുത്ത 22 റൺസാണ് ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ട്. ക്യാപ്റ്റന്‍ ധോനി 5 റണ്‍സിന് പുറത്തായപ്പോള്‍ അമ്പാട്ടി റായുഡു അക്കൗണ്ട് തുറക്കും മുമ്പേ ഔട്ടായി.12 റൺസിന് മൂന്നുവിക്കറ്റുകൽ മോർക്കൽ വീഴ്ത്തി.