ഐ.എസ്.എല്‍ : നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കേരളാ ബ്ലാസ്റ്റേഴ്സ് തകർത്തു

single-img
6 October 2015

VP_313-750x454ഐ.എസ്.എല്‍ രണ്ടാം സീസണിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കേരളാ ബ്ലാസ്റ്റേഴ്സ് തകർത്തു . ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം. കലൂർ ജവാഹ‌ർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മത്സരം.49ആം മിനിട്ടിൽ ജോസുവാണ് കേരളത്തിനായി ആദ്യഗോൾ നേടിയത്. 68ആം മിനിട്ടിൽ റാഫിയും തൊട്ടുപിന്നാലെ 72ആം മിനിട്ടിൽ സാഞ്ചെസ് വാട്ടും ഗോൾ നേടി.