ലോകത്തിലെ ഏറ്റവും മികച്ച റോഡുകളുള്ള രാജ്യമെന്ന ബഹുമതി യുഎഇക്ക്

single-img
7 October 2015

abuദുബൈ: ലോകത്തിലെ ഏറ്റവും മികച്ച റോഡുകളുള്ള രാജ്യമെന്ന ബഹുമതി യുഎഇക്ക്.  ഇതു രണ്ടാം തവണയാണ് യുഎഇ ഈ നേട്ടത്തിന് അര്‍ഹമാകുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2015-16 രാജ്യാന്തര മല്‍സരക്ഷമതാ റിപ്പോര്‍ട്ടിലാണ് യുഎഇ റോഡുകളുടെ മികവിനുള്ള അംഗീകാരം.

റോഡ്, റെയില്‍ ശൃംഖലകളും വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ദിശാസൂചികകള്‍ സുഗമയാത്ര ഉറപ്പാക്കുകയും ചെയ്യുന്നായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ നടന്ന ചടങ്ങില്‍ യുഎഇ പൊതുമരാമത്ത് മന്ത്രാലയം അവാര്‍ഡ് ഏറ്റുവാങ്ങി.