കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് കേരള വര്‍മ്മ കോളേജിലെ സംഭവങ്ങളെന്ന് പിണറായി വിജയന്‍

single-img
7 October 2015

TH30_PINARAYI_VIJAY_516498fഉത്തരേന്ത്യന്‍ ശൈലിയില്‍ കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ സംഭവങ്ങളെന്ന് പിണറായി വിജയന്‍. വര്‍ഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വകവെച്ചു കൊടുക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല.കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയ വാദികള്‍ അല്ല പിണറായി പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരെ സംസ്‌കൃത സര്‍വകലാശാലയിലെ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ സര്‍വകലാശാലാ ക്യാന്റീന്‍ പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥിഗവേഷക സംഗമത്തിന് സര്‍വകലാശാലാ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെയും പിണറായി വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ നടന്ന ബീഫ് ഫെസ്റ്റിവലിനെ കുറിച്ചു തന്റെ പ്രതികരണം പിണറായി പറഞ്ഞത്.