കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 30 ലധികം കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയേണ്ട മുന്‍ മന്ത്രിയും ഭാര്യയും കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖത്തിന്റെ പേരില്‍ ആശുപത്രിയില്‍ ആഡംബരജീവിതം നയിക്കുന്നു

single-img
7 October 2015

amarmani-tripathi.

ഇന്ത്യയെന്ന രാജ്യത്ത് രാഷ്ട്രീയത്തിന്റെ ശക്തി സ്വാധീനമുള്ളവരെ എങ്ങനെ സഹായിക്കുന്നുവെന്നുള്ളതിന്റെ നേര്‍ ദാഹരണമാണ് ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നത്. കൊലക്കേസില്‍ പ്രതിയായ മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ ആഡംബര ജീവിതം നയിക്കുകയാണ്. കവിയത്രി മധുമതി ശുക്ലയെ കൊലപ്പെടുത്തിയതുള്‍പ്പെടെ 30 ലധികം കേസുകളില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രി അമര്‍മണി ത്രിപതിയും മറ്റൊരു കേസില്‍ പ്രതിയായ മന്ത്രിയുടെ ഭാര്യയുമാണ് ജയിലിശന ഒഴിവാക്കി സുഖസൗകര്യങ്ങളോടെ ആശുപത്രിയില്‍ ശിക്ഷ ‘അനുഭവിച്ചു’ തീര്‍ക്കുന്നത്.

അമര്‍മണിയും ഭാര്യയും ഉത്തരാഖണ്ഡിലെ ജയിലിലാണ് കഴിയേണ്ടതെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി ചികില്‍സയ്‌ക്കെന്ന വ്യാജേന ഗോരഖ്പൂരിലെ ആശുപത്രിയില്‍ ആഡംബര ജീവിതം നയിക്കുകയാണ്. ആശുപത്രിയിലെ ഒരു വാര്‍ഡ് മുഴുവന്‍ ഇവര്‍ തങ്ങളുടേതാക്കി മാറ്റി ബോര്‍ഡി ഗാര്‍ഡ്‌സിന്റെ സുരക്ഷയോടെ ജീവിക്കുന്നത് കണ്ട് മനാക്കി നില്‍ക്കുകയാണ് സംസ്ഥാന പോലീസ്.

അമര്‍മണിയുടെ ആഡംബര ജീവിതത്തിനു പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പിന്‍ബലം ഉണ്ടെന്ന് കടുത്ത ആരോപണം ഉയര്‍ന്നിട്ടുണ്ട്. അമര്‍മണിയുടെ അനുവാദമില്ലാതെ മറ്റൊരാള്‍ക്കും അമര്‍മണിയെ സന്ദര്‍ശിക്കാനും കഴിയില്ല എന്നുള്ളതാണ് സത്യം.

രാഷ്ട്രീയത്തില്‍ പിടിബലമുള്ള ഇത്തരം കുറ്റവാളികളെ സഹായിക്കുന്നതില്‍ പൊലീസിനും നിയമവ്യവസ്ഥയ്ക്കും പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി കെ.എല്‍. ഗുപ്ത വ്യക്തമാക്കി. പണം കയ്യിലുള്ള ആര്‍ക്കും നമ്മുടെ രാജ്യത്ത് എന്തും ചെയ്യാമെന്നും അമര്‍മണിയും ഈ പണം ഉപയോഗിച്ചാണ് ഇവയെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരും അമര്‍മണിയെ സഹായിക്കുകയാണെന്നും ആരും ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ തയാറാവുന്നിലെ്ന്നും ഗുപ്ത സൂചിപ്പിച്ചു.