സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരി സ്വറ്റ്‌ലാന അലക്സിവിച്ചിന്

single-img
8 October 2015

stalanaസ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരി സ്വറ്റ്‌ലാന അലക്സിവിച്ചിന് (67) ലഭിച്ചു. ബഹസ്വരമുള്ള അലക്സിവിച്ചിന്റെ രചനകൾ സമൂഹത്തിലെ ക്ളേശങ്ങളുടേയും ധൈര്യത്തിന്റേയും സ്മാരകമാണെന്ന് നോബൽ സമ്മാന സമിതി വിലയിരുത്തി. സാഹിത്യ നോബൽ നേടുന്ന പതിനാലാമത്തെ വനിതയാണ് അലക്സിവിച്ച്.

അന്വേഷണാത്മക പത്രപ്രവര്‍ത്തക, പക്ഷി നിരീക്ഷക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് സ്വറ്റ്‌ലാന . സ്റ്റാലിന്‍ യുഗത്തില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനിലെ സ്റ്റാനിസ്ലാവിലാണ് 1948ല്‍ സ്വെറ്റ്‌ലാനയുടെ ജനനം.  ബെലാറസില്‍ വളര്‍ന്ന അവര്‍ പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്