പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന മോദിക്ക് ബ്രിട്ടന്റെ ആദരം; ബ്രിട്ടനില്‍ ഇനി മോദി എക്‌സ്പ്രസ് ബസ്

single-img
13 October 2015

modiതങ്ങളുടെ രാജ്യത്തേക്ക് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള സ്‌നേഹ സൂചകമായി ബ്രിട്ടന്‍ തങ്ങളുടെ രാജ്യത്ത് ഓടുന്ന ബസിന് മോദിയുടെ പേര് നല്‍കി. മോദി എക്‌സ്പ്രസ് ബസ്.

ലണ്ടനിലെ ഇന്ത്യന്‍ സമൂഹമാണ് ഇത്തരത്തിലൊരു ബസിനു രൂപം നല്‍കിയത്. ബസ് ഞായറാഴ്ചയാണ് ലോഞ്ച് ചെയ്തത്. യുകെ വെല്കംസ് മോദി എന്നാണ് മോദിയെ വരവേല്‍ക്കുന്നതിനുളള പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്.

ഇന്ത്യയില്‍ ചായ് പേ ചര്‍ച്ചയാണുളളതെങ്കില്‍ ഇനി ലണ്ടനില്‍ ബസ് പേ ചര്‍ച്ച നടത്താമെന്നാണ് യുകെ വെല്‍കംസ് മോദി ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ഒരു രാജ്യത്ത് മറ്റോരു രാജ്യത്തെ പ്രധാനമന്ത്രിയുടെ പേരില്‍ ബസ് സര്‍വീസ് തുടങ്ങുന്നത ഒരു പക്ഷേ ലോകത്ത് ആദ്യമായായിരിക്കും.