ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ എഴുത്തുകാരന്‍ മെര്‍ലന്‍ ജയിംസിന്

single-img
14 October 2015

manലണ്ടന്‍:  ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ എഴുത്തുകാരന്‍ മെര്‍ലന്‍ ജയിംസിന്. വിഖ്യാത ഗായകനും സംഗീതജ്ഞനുമായിരുന്ന ബോബ് മര്‍ലിയെക്കുറിച്ചുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ്’ എന്ന പുസ്തകമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 1976 ല്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് ജയിംസ് രചിച്ചത്.

ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. മാന്‍ ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരന്‍ കൂടിയായി 44 കാരനായ ജയിംസിന് 50,000 പൗണ്ടാണ്‌ സമ്മാനത്തുകയായി  ലഭിക്കുക.