ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 22 റണ്‍സിന്റെ ജയം

single-img
14 October 2015

2ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 22 റണ്‍സിന്റെ ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ദക്ഷിണാഫ്രിക്ക 225 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. സ്‌കോര്‍: ഇന്ത്യ- 247/9 (50); ദക്ഷിണാഫ്രിക്ക- 225/10 (43.4).92 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി ഇന്ത്യയുടെ ടോപ് സ്കോററായതിന് പുറമെ വിക്കറ്റിന് പിന്നില്‍ നാലു പുറത്താകലിലും പങ്കാളിയായി. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 124 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നായകന്‍ ധോനി പുറത്താകാതെ നേടിയ 92 റണ്‍സാണ് മാന്യമായ സ്‌കോറിലെത്തിച്ചത്.