പിൻസീറ്റ് യാത്രികർക്കും ഹെൽമറ്റ് നിർബന്ധം; കേരളാ സർക്കാറിന്റെ അപ്പീൽ ഹൈകോടതി തള്ളി.

single-img
16 October 2015

helmet_2456991gകൊച്ചി : ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരും ഇനി ഹെൽമറ്റ് നിർബന്ധമായി ധരിക്കണം. പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാക്കിയ സിംഗിൾ ജഡ്ജിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയിരുന്ന അപ്പീൽ തള്ളി. അപ്പീൽ പരിഗണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധി സ്റ്റേ ചെയ്യേണ്ടതില്ല എന്ന് അറിയിച്ചത്.

പിന്‍സീറ്റിൽ ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീലിന് പോയത്. 2003-ലെ വിധി റദ്ദാക്കിയത് പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണെന്നും സ്ത്രീകളുൾപ്പടെയുള്ളവർക്ക് വിധി ബുദ്ധിമുട്ടുണ്ടാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാനാകില്ലെന്നും വിശദമായ വാദം കേട്ടതിന് ശേഷം മാത്രമേ അന്തിമവിധി കൈക്കൊള്ളാനാകുവെന്നും ഹൈകോടതി അറിയിച്ചു.