ബീഫ് വിട്ടൊരു കളിയില്ല കേരളത്തില്‍; തിരൂര് ബീഫ് വില്‍പ്പന സ്റ്റാളിനു ചുറ്റും പതിച്ചിരിക്കുന്ന ബി.ജെ.പി പോസ്റ്റര്‍ കണ്ടാല്‍ ആരായാലും അതു പറയും

single-img
16 October 2015

Beef BJP

ഉത്തരേന്ത്യയില്‍ ബീഫ് എത്ര വെറുക്കപ്പെട്ടതായാലും കേരളത്തില്‍ അങ്ങനെയല്ലെന്ന് തെിയിക്കുകയാണ് തിരൂര്‍. മലപ്പുറം ജില്ലയിലെ തിരൂറില്‍ വെട്ടം ആലിശ്ശേരി അങ്ങാടിയിലെത്തുന്നവരാരും അതു ശരിവെയ്ക്കും. കാരണം അവിടെ കാണാം ബീഫും താമരയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദം.

ആലിശ്ശേരിയിലെ അങ്ങാടിയില്‍ ബീഫ്‌വില്‍പന നടത്തുന്ന സ്റ്റാളിനു ചുറ്റും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിക്കുന്ന താമര ചിഹ്നത്തിന്റെ പോസ്റ്ററുകളാണ്. പോസ്റ്റര്‍ പതിക്കാനെത്തിയവര്‍ രാത്രിയില്‍ പതിച്ച പോസ്റ്ററുകള്‍ പിറ്റേദിവസം ബീഫ് വില്‍ക്കാനെത്തിയ വ്യക്തി കീറിയതുമില്ല. വില്‍പനക്കെത്തിയ ബഫ്‌വില്‍പനക്കാര്‍ കീറിയതുമില്ല.

ബീഫ് വില്‍പന നടത്തുന്ന സ്റ്റാളില്‍ ഇറച്ചി വെട്ടാനും തൂക്കനായുളള ത്രാസ് വെക്കുന്ന വലിയപെട്ടിക്കു ചുറ്റുമായാണ് താമരദൃശ്യം പതിപ്പിച്ചിരിക്കുന്നത്. മുമ്പ് സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണിവിടം.