സൗദിയില്‍ വീണ്ടും ഭീകരാക്രമണം; 5 മരണം

single-img
17 October 2015

saudiജിദ്ദ: സൗദിയില്‍ വീണ്ടും ഭീകരാക്രമണം. കിഴക്കന്‍ സൗദി നഗരമായ സൈഹാത്തില്‍ ഷിയാക്കള്‍ കൂടിയിരുന്ന ഹാളിന് നേരെയാണ്  ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആശുറാ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.  ഹാളില്‍ കടന്ന തോക്കുധാരി ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നെന്നും പോലീസിന്റെ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടതായും അഭ്യന്തരമന്ത്രാലയം അറിയിച്ചു.

അക്രമണത്തില്‍ മൂന്ന് തീവ്രവദികള്‍ ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട ഒരാള്‍ ഒഴികെ രണ്ട് പേര്‍ പിടിയിലായതായി. സൗദിയില്‍ ഈയടുത്തായി നിരവധി ഭീകരാക്രമണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.