മദ്യപിച്ചു ലക്കുകെട്ട അറബ് വംശജരായ നാല് സ്ത്രീകള്‍ ചേര്‍ന്ന് ആഫ്രിക്കക്കാരനായ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു

single-img
17 October 2015

taxi-dubaiദുബായ്: മദ്യപിച്ചു ലക്കുകെട്ട അറബ് വംശജരായ നാല് സ്ത്രീകള്‍ ചേര്‍ന്ന് ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. ദുബായിയിലെ ദേരാ സൂക്കിന് സമീപം ആണ് സംഭവം.  ആഫ്രിക്കന്‍ വംശജനായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സ്ത്രീകള്‍ക്ക് പുറമെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരും പ്രശ്‌നത്തില്‍ ഇടപെട്ടവരും പോലീസ് പിടിയിലായതായാണ് റിപ്പോര്‍ട്ട്.

യുവതികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വകാര്യ ടാക്‌സി സേവനദാതാക്കളായ കമ്പനിയുടെ നിര്‍ദേശപ്രകാരം യുവാവ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് യുവതികളുടെ നിര്‍ദേശപ്രകാരം ഇയാള്‍ വാഹനം ഒരു ഹോട്ടലിന് സമീപത്തു നിര്‍ത്തി. ഹോട്ടലിലേക്കുപോയ സ്ത്രീകള്‍ മദ്യപിച്ച് ലക്കുകെട്ടാണ് തിരിച്ചെത്തിയത്.

തിരിച്ചെത്തിയ സ്ത്രീകളിലൊരാള്‍ കാലില്‍ കിടന്ന ചെരൂപ്പൂരി പ്രകോപനം കൂടാതെ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഏഷ്യന്‍ വംശജരായ ചിലര്‍ പകര്‍ത്തിയിരുന്നു. സംഘര്‍ഷത്തില്‍ മറ്റു ചിലര്‍ ഇടപെടുന്നതിന് ഇടയില്‍ പോലീസ് പാഞ്ഞെത്തി.   സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചതുള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സ്ത്രീകള്‍ക്കും, പ്രശ്‌നത്തില്‍ ഇടപെട്ടവര്‍ക്കും എതിരെ കേസ്.