തമിഴ്നാട്ടില്‍ നടികര്‍സംഘം തെരഞ്ഞെടുപ്പില്‍ കൂട്ടയടി; പരിക്കേറ്റ നടന്‍ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
18 October 2015

TamilNews_5933038592339

തമിഴ്നാട്ടില്‍ നടികര്‍സംഘം തെരഞ്ഞെടുപ്പില്‍ കൂട്ടയടി. പരിക്കേറ്റ നടന്‍ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാലിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള മുന്നണിയുമാണ് മത്സര രംഗത്തുള്ളത്.

മുമ്പ് വിശാലിനെതിരെ ചിമ്പുവും ശരത്കുമാറിനതിെരെ അഴിമതി ആരോപണങ്ങളുമായി വിശാലും പരസ്യമായി രംഗത്തുവന്നതിനു പിന്നാലെ വിശാലിന് പിന്തുണയുമായി കമലഹാസന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കമലഹാസന്‍ വലിയ നടനൊന്നുമല്ലെന്നും കമലസഹാസന്റെ സംവിധായകര്‍ക്കൊപ്പം അഭിനയിച്ച മറ്റു നടന്മാര്‍ ഇതിലും മികച്ച അംഗീകാരം നേടിയിട്ടുണ്ടെന്നും ശരത്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരിക്കലും അയാളാരു ധൈര്യവാനല്ല. ഗുരുവായി കാണുന്ന കെ.ബാലചന്ദറിന്റെ അന്ത്യചടങ്ങില്‍ പോലും കമല്‍ എത്തിയില്ലെന്നും അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് കാശ്‌കൊടുത്തു മേടിക്കാന്‍ പറ്റാത്തതുകൊണ്ടാണ് വരാത്തതെന്നും ശരത്കുമാര്‍ പരിഹസിച്ചു. കമല്‍ ഒരിക്കല്‍ ഈ നാടു തന്നെ വിട്ടുപോകുമെന്ന് പറഞ്ഞയാളാണ്. മാത്രമല്ല ഇംഗീഷ് സംസാരിക്കുന്നതില്‍ കമലഹാസന് പരിചയക്കുറവുണ്ടെന്നു പറഞ്ഞ് കമലിനെ അവഹേളിക്കുന്ന തരത്തില്‍ അനുകരിച്ച് കാട്ടുകയും ചെയ്തു.