ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍;ഇന്റര്‍നെറ്റ് വിലക്കി

single-img
18 October 2015

2ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍.മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കിയും കനത്ത സുരക്ഷയുടെ കാവലിലും  ആണ് മൽസരം നടക്കുന്നത്. പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേലിന്റെ പട്ടീധാര്‍ അനാമത് ആന്ദോളന്‍ സമിതി രാജ്‌കോട്ടിലെ മത്സരം തടസ്സപ്പെടുക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് മുന്‍കരുതല്‍.രാജ്‌കോട്ട് ജില്ലയില്‍ ശനിയാഴ്ച രാത്രി 10 മണിമുതല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിവരെയാണ് മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 200 പോലീസുകാരേയും മൂന്നു കമ്പനി സംസ്ഥാന ആര്‍.പി.എഫ് സേനയേയും ഒരു കമ്പനി റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും ക്വിക് റെസ്‌പോണ്‍സ് സെല്‍സിന്റെ ഏഴ് സംഘത്തേയുമാണ് സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി സുരക്ഷയ്ക്കായി വിന്യസിക്കുക.