ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 18 റണ്‍സ് തോല്‍വി

single-img
18 October 2015

virat-kohlli-fifty-rajkotദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 18 റണ്‍സ് തോല്‍വി.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ 252 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.നാല് വിക്കറ്റ് വീഴ്ത്തിയ മോര്‍നെ മോര്‍ക്കലാണ് ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-270/7 (50); ഇന്ത്യ- 252/6 (50).നേരത്തെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ഡീ കോക്കിന്റെ (103) സെഞ്ചുറിയുടെയും ഡൂപ്ലെസിയുടെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് 270 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ഇന്ത്യക്കായി വിരാട് കോലി (77), രോഹിത് ശര്‍മ (65), ധോനി (47) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ അഞ്ചു മല്‍സരങ്ങളുള്ള പരന്പരയില്‍ ദക്ഷിണാഫ്രിക്ക 2-1നു മുന്പിലെത്തി.