ഇനി ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ് വിസ യന്ത്രമനുഷ്യന്‍ നല്‍കും

single-img
20 October 2015

dubai-airport-robotദുബൈ:  ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിസ നല്‍കിയിരുന്ന യന്ത്രമനുഷ്യന്‍മാരെ കൊണ്ട് തന്നെ ദുബൈ എയര്‍പോര്‍ട്ടിലെ ജോലിയും ഏറ്റെടുപ്പിക്കാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു. അടുത്തുതന്നെ പുതിയ സംവിധാനം നടപ്പാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആമിര്‍ എന്ന് പേരിട്ടിരിക്കുന്ന യന്ത്രമനുഷ്യനെയാണ് കുടിയേറ്റ വകുപ്പ് പരീക്ഷിച്ചത്. ജോലിക്കും സന്ദര്‍ശനത്തിനുമായെത്തുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്  ആമിറിന്റെ ജോലി. ഇതിനുപുറമെ വിസ പുതുക്കാനും ട്രാന്‍സിറ്റ് വിസ അനുവദിക്കാനും യന്ത്രമനുഷ്യന്‍ സഹായിക്കും.

വിസയ്ക്കുള്ള പണം ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചാല്‍ മിനിട്ടുകള്‍ക്കകം തന്നെ രേഖകള്‍ ലഭിക്കും.  ഇതോടെ എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് ക്യൂനില്‍ക്കേണ്ടിവരില്ല.