ഹരിയാനയില്‍ നാലംഗ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചു; രണ്ടു കുട്ടികള്‍ മരിച്ചു

single-img
20 October 2015

fire-01

ഹരിയാനയില്‍ ജാതിയുടെ പേരിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നാലംഗ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചു. പൊള്ളലേറ്റ രണ്ടു കുട്ടികള്‍ മരിച്ചു. കുട്ടികളുടെ മാതാപിതാക്കളെ ഗുരുതര പരിക്കുകളോടെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫരീദാബാദിലെ പ്രിതല മേഖലയിലാണ് ജാതിയുടെ പേരിലുള്ള ക്രൂരത അരങ്ങേറിയത്. അജ്ഞാതര്‍ പുലര്‍ച്ചെ നാലിന് കുടുംബം ഉറങ്ങുമ്പോഴാണ് വീടിനു തീയിട്ടത്. തീപടരുന്നതു കണ്ടു ഓടിക്കൂടിയവര്‍ നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു.

ഫരീദാബാദ് പോലീസ് കമ്മീഷണര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.