രാജ്യത്ത് കഴിഞ്ഞവര്‍ഷം ദളിത് സമുദായക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 47064 കേസുകള്‍

single-img
24 October 2015

fire-01ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്ത് ദളിത് സമുദായക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 47064 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ. 2012-ല്‍ ഇത് 33655 ആയിരുന്നു. 2013-ല്‍ 39408-ഉം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച്19 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ജാതിതിരിഞ്ഞുള്ള ആക്രമണങ്ങളില്‍ ഏറ്റവു മധികം വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത് ഹരിയാണയിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 271 ശതമാനമാണ് വര്‍ധന. തൊട്ടുപുന്നില്‍ മഹാരാഷ്ട്ര. ബിഹാറും ഉത്തര്‍പ്രദേശും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.

സാമൂഹിക, സാമ്പത്തികഅവസ്ഥയില്‍ നേരിയ വളര്‍ച്ച ഉണ്ടായതോടെ ദളിതര്‍ മേല്‍ജാതിക്കാരുടെ ആശ്രിതത്വം ഉപേക്ഷിക്കുന്നതാണ് അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് തടയിടാന്‍ പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്ന ഭേദഗതിബില്‍ കഴിഞ്ഞവര്‍ഷം ജൂലായില്‍ പാസാക്കിയിരുന്നു.  കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേകകോടതി രൂപവത്കരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.