മുംബൈ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടിത്തം; അറുപതിലേറെ കടകള്‍ കത്തി നശിച്ചു

single-img
25 October 2015

mumbaifirമുംബൈ: തെക്കന്‍ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ അറുപതിലേറെ കടകള്‍ കത്തി നശിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. പത്ത് ഫയര്‍ എന്‍ജിനുകളുപയോഗിച്ച് ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീയണച്ചത്.