247 കോടി അനുവദിച്ചതില്‍ നിന്നും വെറും 142 കോടിക്ക് റോഡ് പണി പൂര്‍ത്തിയാക്കി ബാക്കി തുക സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

single-img
10 November 2015

IndiaTvfe4662_corridor

ഈ ദീപാവലിക്ക് ഡെല്‍ഹിയില്‍ നിന്നും നല്ലൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. പണിപൂര്‍ത്തിയായ അസദ്പുര്‍- പ്രേംബാരി പുല്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് ആം ആദ്മി സര്‍ക്കാരും മുഖ്യമന്ത്രി കെജരിവാളും ജനങ്ങളോടുള്ള ഒരു വാഗ്ദാനം കൂടി പാലിച്ചു. അത് ഒരു വലിയ കാര്യമാണെന്നിരിക്കേ അതിലും മുകളിലുള്ള ഒരു വാര്‍ത്തകൂടി ഇതിനൊപ്പം ചേരുന്നുണ്ട്. 247 കോടി രൂപ റോഡു പണിക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും വെറും 142 കോടിക്ക് പണി പൂര്‍ത്തീകരിച്ച് ബാക്കിതുക സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയാണ് കെജരിവാള്‍ ഈ നാടിനുതന്നെ മാതൃകയായത്.

കെജരിവാളിന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്ന് ജനങ്ങള്‍ക്കുമവണ്ടി തുറന്നുകൊടുത്ത ഈ റോഡിന്റെ ചെലവായ തുക ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ജനങ്ങളാണ് സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ എന്നുമുള്ള യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥിതിയാണ് ഡെല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ നടപടികളിലൂടെ ലോകത്തിന് കാട്ടിത്തരുന്നത്.